കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 പേര് മരിച്ചു.പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നാലുപേരും മുര്‍ഷിദാബാദിലും നോര്‍ത്ത് 24 പര്‍ഗാനാസിലും രണ്ടുപേരും പശ്ചിമ മിഡ്നാപൂര്‍, ഹൗറ റൂറല്‍ ജില്ലകളില്‍ നിന്ന് ആറ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൃഷിയിടങ്ങളില്‍ പണിയെടുക്കുകയായിരുന്നവരാണ് മരിച്ചവരിൽ ഏറെയും.കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ്, പുര്‍ബ ബര്‍ധമാന്‍, മുര്‍ഷിദാബാദ് എന്നിവയുള്‍പ്പെടെ തെക്കന്‍ ബംഗാള്‍ ജില്ലകളില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ഇടിമിന്നലുണ്ടായത്.