ന്യൂഡൽഹി: വർധിച്ചുവരുന്ന തട്ടിപ്പുകളും അനാവശ്യ കോളുകളും തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഒരുക്കാൻ രാജ്യത്തെ മൊബൈൽ കമ്പനികളോട് ടെലികോം അതോറിറ്റി നിർദേശിച്ചു.
വ്യാജ സന്ദേശങ്ങളും കോളുകളും പരിശോധിക്കാനും, അവയെ പ്രതിരോധിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സാധിക്കും.അതിനാല്‍ തന്നെ കൃതൃമബുദ്ധി (AI Technology) ഉപയോഗിക്കാൻ രാജ്യത്തെ ടെലികോം കമ്ബനികളോട് നിര്‍ദേശിച്ചതായി ടെലികോം അതോറിറ്റി അറിയിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ ഇതിന്റെ പുരോഗതി അവലോകനം ചെയ്യുമെന്നും ട്രായ് (TRAI) ചെയര്‍മാന്‍ പി.ഡി വഗേല കൂട്ടിച്ചേര്‍ത്തു.
കണക്കുകള്‍ പ്രകാരം, 66% മൊബൈല്‍ ഉപയോക്താക്കള്‍ക്കും ദിവസേന കുറഞ്ഞത് അനാവശ്യമായി 3 കോളുകളെങ്കിലും ലഭിക്കുന്നുണ്ട്.അതും ഭൂരിഭാഗം കോളുകളും വ്യക്തിഗത മൊബൈല്‍ നമ്ബറുകളില്‍ നിന്നാണ്. അതിനാല്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാനാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്‌എന്‍എല്‍ എന്നീ ടെലികോം കമ്ബനികളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്.
വരുന്ന മെയ് 1നകം ഇതിനായി നടപടികള്‍ സ്വീകരിക്കാനും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.