കൊച്ചി: ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് ഉപഭോക്തൃ ഫോറം.വൈറ്റിലയിലെ റസ്റ്റോറന്റിനാണ് ജില്ലാ ഉപഭോക്തൃ ഫോറം പിഴ വിധിച്ചത്.
അഞ്ച് പേര്‍ക്കുള്ള ഓണസദ്യ ബുക്ക് ചെയ്തിരുന്നെന്നും മുഴുവന്‍ തുകയായ 1295 രൂപ മുന്‍കൂര്‍ നല്‍കിയെന്നും പരാതിക്കാരിയായ ബിന്ദ്യ വി സുതന് പറയുന്നു..എന്നാല്‍ റസ്റ്റോറന്റിൽ നിന്നും സമയത്ത് സദ്യ എത്തിച്ചില്ല.തുടർന്നായിരുന്നു ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.
2021-ലെ തിരുവോണ നാളിലായിരുന്നു സംഭവം.