NEWSSports

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജെസൽ കാർനെയ്റോ ബംഗളൂരു എഫിസിയിലെക്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജെസൽ കാർനെയ്റോ അടുത്ത സീസണിൽ ബദ്ധവൈരികളായ ബംഗളൂരു എഫിസിയ്ക്കു വേണ്ടി കളിക്കും.
ഈ സീസണോട് കൂടി ജെസലിന്റെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് അവസാനിച്ചിരുന്നുവെങ്കിലും കരാർ പുതുക്കാനുള്ള ഓഫർ ബ്ലാസ്റ്റേഴ്സ് താരത്തിന് നൽകിയതാണ്.എന്നാൽ ഇത് നിരസിച്ച അദ്ദേഹം ബംഗളൂരു എഫ്സി യുമായി കരാറൊപ്പിടുകയായിരുന്നു.ബംഗളൂരു എഫ്സിയുമായി രണ്ടുവർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുക.

ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായി ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജെസൽ.കഴിഞ്ഞ രണ്ട് സീസണുകളിലും ക്യാപ്റ്റൻ സ്ഥാനം ജെസലിനായിരുന്നു.പരിക്ക് മൂലം ഈ കാലയളവിൽ പല മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ  63 മത്സരങ്ങളിലാണ് താരം പന്ത് തട്ടിയിട്ടുള്ളത്.ജെസലിനെ കൂടാതെ ഖബ്രയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.

Back to top button
error: