KeralaNEWS

ലണ്ടനാണോ ലക്ഷ്യം; രജിസ്റ്റർ ചെയ്തോളൂ,1.7 ലക്ഷം ഒഴിവുകൾ

യൂറോപ്പ് ലക്ഷ്യം വെക്കുന്ന മലയാളികള്‍ക്ക് സന്തോഷം നല്‍കികൊണ്ട് വന്‍ തൊഴില്‍ അവസരങ്ങളുടെ വാര്‍ത്തയാണ് യുകെയിൽ നിന്നും വരുന്നത്. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ, യുണൈറ്റഡ് കിംഗ്ഡവും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി, ലോകമെമ്ബാടുമുള്ള വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി യുകെ സര്‍ക്കാര്‍ ഒരു സൗജന്യ തൊഴില്‍ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുകയാണ്.
ഏകദേശം 1.7 ലക്ഷം ജോലികളാണ് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കണം, എന്താണ് യോഗ്യത എന്നതിനെക്കുറിച്ച്‌ https://findajob.dwp.gov.uk/ ലിങ്ക് വഴി അറിയാം.
 ലോകത്തിന്റെ ഏതു കോണിൽ നിന്നുള്ള വർക്കും ഇത് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.സാങ്കേതിക വിദ്യയ്ക്ക് പുറമെ അദ്ധ്യാപനം, നിര്‍മ്മാണം, ഹോട്ടല്‍ വ്യവസായം, ആരോഗ്യം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ഒഴിവുണ്ട്.

Back to top button
error: