IndiaNEWS

ഓപ്പറേഷൻ കാവേരി: സുഡാനിൽനിന്ന് ആറ് മലയാളികൾ ഉൾപ്പടെ 360 പേരുടെ ആദ്യ സം​ഘം ദില്ലിയിലെത്തി

ദില്ലി: സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിൽ വിമാനം ഇറങ്ങി. 360 പേരുമായി സൗദി എയർലൈൻസ് വിമാനം ഒമ്പത് മണിയോടെയാണ് ദില്ലിയിൽ എത്തിയത്. സംഘത്തിൽ ആറ് മലയാളികളുമുണ്ട്. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ സംഘം വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു. സൗദി എയർലൈൻസ് SV3620 വിമാനത്തിലായിരുന്നു യാത്ര. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.

ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ദില്ലിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സർക്കാർ നൽകും. ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലും മുംബൈയിലും ഹോട്ടൽ മുറികളും തയ്യാറാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും കെ വി തോമസ് അറിയിച്ചു.

Signature-ad

സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ഇന്നലെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. മലയാലികളടക്കം സംഘത്തിലുണ്ട്.

Back to top button
error: