NEWSPravasi

റാസൽഖൈമ ‘എമിരേറ്റ്സ്’ സൂപ്പർ മാര്‍ക്കറ്റിൽ തീപിടിത്തം

റാസൽഖൈമ::യുഎഇയിലെ റാസൽഖൈമ ‘എമിരേറ്റ്സ്’ സൂപ്പർ മാര്‍ക്കറ്റിൽ തീപിടിത്തം.ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
സിവില്‍ ഡിഫന്‍സ് സംഘം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.എന്നാല്‍ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം. ദഹാന്‍ ഫൈസല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്.
ഒരാഴ്ച്ച മുന്‍പ് ദുബൈയിലെ തിരക്കേറിയ മാര്‍ക്കറ്റായ നൈഫിലെ ഫ്രിജ്മുറാര്‍ ഏരിയയിലെ ബില്‍ഡിങ്ങിലുണ്ടായ തീപിടുത്തത്തില്‍ നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. ദേര നൈഫ് ഫ്രിജ് മുറാറിലെ മലയാളികളടക്കം താമസിച്ചിരുന്ന കെട്ടിടത്തിലാണ് വന്‍ അഗാനിബാധ ഉണ്ടായത്.

Back to top button
error: