KeralaNEWS

വന്ദേ ഭാരതിനൊപ്പം തിരുവല്ലയിൽ സെൽഫിയെടുത്തു; ഇറങ്ങിയത് കോട്ടയത്ത് !

തിരുവല്ല: വന്ദേഭാരത് ട്രെയിൻ തിരുവല്ലയിൽ എത്തിയപ്പോൾ സെൽഫിയെടുക്കാൻ അകത്തു കയറിയ ഓട്ടോഡ്രൈവർ ഇറങ്ങിയത് കോട്ടയത്ത്.
സെൽഫിയെടുക്കാൻ ട്രെയിനിൽ കയറിയ റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഇറങ്ങാനാകുന്നതിനു മുൻപ്  സ്ലൈഡിങ് വാതിലുകൾ അടയുകയായിരുന്നു. ഇദ്ദേഹം പിന്നീടു കോട്ടയത്താണിറങ്ങിയത്.
ഉച്ചയ്ക്ക് 1.39നാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എത്തിയത്.ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിൻ ആദ്യ ഓട്ടമായതുകൊണ്ടു മാത്രമാണ് നിർത്തിയത്.ബിജെപി പ്രവർത്തകർ പൂക്കളും കൊടികളുമായാണ് ട്രെയിനിനെ വരവേൽക്കാൻ സ്റ്റേഷനിൽ എത്തിയത്.ആറന്മുളയിൽ നിന്നെത്തിയ സംഘം വഞ്ചിപ്പാട്ടു പാടിയായിരുന്നു വന്ദേ ഭാരതിനെ വരവേറ്റത്.
ട്രെയിൻ വന്നതോടെ സെൽഫിയെടുക്കാനുള്ള തിരക്കായി.ഇതിനിടയിലാണ് ഓട്ടോ ഡ്രൈവർ സെൽഫിയെടുക്കാനായി ട്രെയിനിന്റെ അകത്തേക്ക് കയറിയത്.സെൽഫിയെടുത്ത നേരം കൊണ്ട് വാതിലുകൾ അടയുകയും ട്രെയിൻ നീങ്ങുകയും ചെയ്തു.ഇദ്ദേഹം പിന്നീട് കോട്ടയത്തിറങ്ങി ബസിൽ തിരികെ തിരുവല്ലയിൽ എത്തുകയായിരുന്നു.

Back to top button
error: