LIFEMovie

തമിഴ് യുവ താരങ്ങളിൽ ശ്രദ്ധേയനായ അശോക് സെല്‍വൻ ചിത്രം ‘സഭാ നായകന്റെ’ ടീസര്‍ പുറത്തു

മിഴ് യുവ താരങ്ങളിൽ ശ്രദ്ധേയനാണ് അശോക് സെൽവൻ. അശോക് സെൽവൻ ചിത്രം ‘സഭാ നായകന്റെ’ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ശിവകാർത്തികേയൻ. സി എസ് കാർത്തികേയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ‘സഭാ നായകനെ’ന്നാണ് റിപ്പോർട്ട്. മേഘ ആകാശ്, കാർത്തിക മുരളീധരൻ, ചാന്ദിനി ചൗധരി, എന്നിവരും ‘സഭാ നായകനി’ൽ വേഷമിടുന്നു.അശോക് സെൽവൻ ചിത്രത്തിൽ സ്‍കൂൾ കാലത്തെ മെയ്‍ക്കോവറിലും പ്രത്യക്ഷപ്പെടുന്നു. ബാലസുബ്രഹ്‍മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇയപ്പൻ ജ്ഞാനവേലിന്റെ 1 സിനിമ പ്രൊഡക്ഷനാണ് നിർമാണം.

ലിയോൺ ജെംയിസാണ് ചിത്രത്തിന്റെ സംഗീതം. ഗണേശ് ശിവ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുമ്പോൾ കലാസംവിധാനം ജി സി ആനന്ദൻ, കളറിസ്റ്റ് ഷൺമുഖ പാണ്ഡ്യൻ എം, കൊറിയോഗ്രാഫർ രാജു സുന്ദരം, ബ്രിന്ദ, ലീലാവതി, ആക്ഷൻ ഡയറക്ടർ ബില്ല ജഗൻ, സൗണ്ട് ഡിസൈൻ സൗണ്ട് വൈബ്, സൗണ്ട് മിക്സിംഗ് ടി ഉദയകുമാർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എം എസ് ലോഗനാഥൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ കെ ശ്രീധർ, ലൈൻ പ്രൊഡ്യൂസർ വിക്കിസ് ആർഎ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ നൗഷാദ് പലയതർ, സ്റ്റിൽസ് ആകാശ് ബാലാജി, പിആർഒ സതീഷ് കുമാർ എന്നിവരാണ്.

Signature-ad

അശോക് സെൽവൻ ചിത്രമായി ഒടുവിലെത്തിയത് ‘നിതം ഒരു വാനം’ ആണ്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ ഒരു നായികയായി എത്തിയത്. റിതു വർമ്മ, ശിവാത്മീക എന്നിവരും ചിത്രത്തിൽ നായികമായി വേഷമിട്ടിരുന്നു. ര കാർത്തിക്കാണ് ചിത്രത്തിന്റെ സംവിധാനം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. കമൽ നാഥനായിരുന്നു ചിത്രത്തിന്റെ ആർട്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റർ ആന്റണി.

Back to top button
error: