IndiaNEWS

സുഡാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്കായി ഓപ്പറേഷന്‍ കാവേരി രക്ഷാദൗത്യം

ദില്ലി: ആഭ്യന്തര സംഘർഷം കത്തിപ്പടർന്ന സുഡാനിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം മുന്നേറുന്നു. ഓപ്പറേഷൻ കാവേരി എന്നു പേരിട്ട രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ട്വീറ്റ് ചെയ്തത്. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഐഎൻഎസ് സുമേധ എന്ന കപ്പൽ സുഖാൻ തുറമുഖത്ത് എത്തി. വ്യോമസേനയുടെ സി 130 ജെ എന്ന വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Signature-ad

സുഡാന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 500 ഇന്ത്യക്കാർ ഇതിനകം സുഖാൻ തുറമുഖത്ത് എത്തിക്കഴിഞ്ഞു. അനേകം ഇന്ത്യക്കാർ തുറമുഖത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇവരെ അതിവേഗത്തിൽ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. വിവിധ വിദേശരാജ്യങ്ങൾ ഇതിനകം സ്വന്തം രാജ്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അമേരിക്ക അവരുടെ മുഴുവൻ പൗരൻമാരെയും സുഡാനിൽനിന്നും രക്ഷപ്പെടുത്തി. തലസ്ഥാനമായ ഖാർത്തൂമിലെ അമേരിക്കൻ എംബസി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരടക്കം നിരവധി പേരെ സുഡാനിൽനിന്നും രക്ഷപ്പെടുത്തി സൗദിയിൽ എത്തിച്ചതായി ഇന്ത്യയിലെ ഫ്രഞ്ച് എംബസി ട്വീറ്റ് ചെയ്തു.

Back to top button
error: