തിരുവനന്തപുരം: . കെൽട്രോണിന്റെ കരാർ നൽകാൻ പ്രത്യേക ടെൻഡറിൻ്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തേയ്ക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെൽട്രോണിനാണ്. കെൽട്രോൺ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്ന് കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി പദ്ധതി ആവിഷ്കരിച്ചതും നടപ്പാക്കുന്നതും കെൽട്രോൺ തന്നെയാണ്. 2018 ലാണ് അവർക്ക് കരാർ നൽകിയത്. അന്ന് താൻ മന്ത്രിയായില്ലെന്നും ആൻ്റണി രാജു വ്യക്തമാക്കി.
എ ഐ ട്രാഫിക് ക്യാമറ പദ്ധതിയിൽ അടിമുടി അഴിമതിയെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപണം. കെൽട്രോണിനെ മുൻനിർത്തിയുള്ള വലിയ അഴിമതിയാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ച ചെന്നിത്തല, കമ്പനികൾക്ക് മുൻപരിചയമില്ലെന്നും കുറ്റപ്പെടുത്തി. കെൽട്രോൺ ക്യാമറകൾക്കായി ഉപകരാർ നൽകിയ ബംഗളൂരുവിലെ കമ്പനിക്കും അവർ ഉപകരാർ നൽകിയവർക്കും ഈ രംഗത്ത മുൻപരിചയം ഇല്ലെന്നും കോടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ പദ്ധതിക്കുള്ള തുക വർധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു.