NEWS

മറഡോണയുടെ മരണത്തില്‍ സൈക്യാട്രിസ്റ്റിനെതിരെയും അന്വേഷണം

തിഹാസം ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ മരണത്തില്‍ സൈക്യാട്രിസ്റ്റിനെതിരെയും അന്വേഷണം. സൈക്യാട്രിസ്റ്റ് അഗസ്റ്റിന കോസാചോവിനെതിരെയാണ് അന്വേഷണം. താരത്തിന്റെ അവസാനനാളുകളില്‍ ചികിത്സപ്പിഴവുകളുണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന അഗസ്റ്റിനയുടെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തി.

നേരത്തേ താരത്തിന്റെ കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ല്യൂക്കിന്റെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തിയിരുന്നു. മാറഡോണയുടെ അവസാന നാളുകളില്‍ ചികിത്സപ്പിഴവുകളുണ്ടായെന്ന ആരോപണവുമായി മക്കളും കുടുംബവക്കീലും രംഗത്തുവന്നിരുന്നു. മാറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്നായിരുന്നു ആരോപണം.

Signature-ad

നവംബര്‍ 25-ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മാറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11-ന് അദ്ദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വന്നു. പിന്നീട് മദ്യപാന ശീലത്തില്‍നിന്ന് മുക്തനാക്കാനുള്ള ചികിത്സയായിരുന്നു നല്‍കിവന്നിരുന്നത്.

Back to top button
error: