CrimeNEWS

സുഹൃത്തിന്റെ പോക്കറ്റില്‍നിന്നു താഴെ വീണ എടിഎം കാര്‍ഡ് കൈക്കലാക്കി; പണം തട്ടിയെടുത്തയാള്‍ അറസ്റ്റ്

കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ച ആള്‍ അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തിന്റെ കാര്‍ഡില്‍ നിന്നും പതിനായിരം രൂപ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു.

സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത്. കഴിഞ്ഞദിവസം ബിനു തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടിഎം കാര്‍ഡ് താഴെ വീണു. ഇത് കണ്ട ദീപു കാര്‍ഡ് കൈക്കലാക്കുകയും അതില്‍ എഴുതിയിരുന്ന പിന്‍നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്തു.

Signature-ad

എടിഎം കാര്‍ഡ് നഷ്ടപ്പെട്ടത് അറിഞ്ഞ ബിനു, അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 രൂപ പിന്‍വലിച്ചതായും മനസിലാക്കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദീപു പണം പിന്‍വലിക്കുന്നതിന്റെ എടിഎം കൗണ്ടറിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ദീപു കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: