CrimeNEWS

കോഴിക്കോട്ട് ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ഥി മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റില്‍

കോഴിക്കോട്: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായി(12)യുടെ മരണത്തില്‍ പിതൃസഹോദരി താഹിറ (34) യെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി: ആര്‍.ഹരിപ്രസാദാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നു. കുട്ടിയുടെ മാതാവും സഹോദരങ്ങളും ഈ സമയം വീട്ടിലില്ലായിരുന്നു.

സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ശക്തമാക്കിയത്. ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഛര്‍ദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത കുട്ടി പിറ്റേന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

Signature-ad

ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. അരിക്കുളത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കട താല്‍ക്കാലികമായി അടച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കൊയിലാണ്ടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഒട്ടേറെ പേരില്‍നിന്നു മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് കൊലപാതമെന്ന് സ്ഥിരീകരിച്ചത്. അസ്മയാണ് മാതാവ്. സഹോദരങ്ങള്‍: ആയിഷ, റസിന്‍ (ചങ്ങരോത്ത് എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍).

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: