CrimeNEWS

മുംബൈയിൽ പെൺവാണിഭ റാക്കറ്റ്; കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ 27കാരി അറസ്റ്റിൽ

മുംബൈ: മുംബൈയിൽ പെൺവാണിഭ റാക്കറ്റ് നടത്തിയ 27 കാരിയായ കാസ്റ്റിംഗ് ഡയറക്ടറും നടിയുമായ ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 നടത്തിയ അന്വേഷണത്തിലാണ് നടി ഗോരഗാവ് കേന്ദ്രീകരിച്ച് നടത്തിയ സെക്സ് റാക്കറ്റ് തകർത്തത്. രണ്ട് പെൺകുട്ടികളെ പൊലീസ് രക്ഷിച്ചു. മിഡ് ഡേ സംഭവവുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ട് പ്രകാരം സംഭവത്തിന്റെ വീഡിയോ തെളിവുകൾ അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയായ ആരതി മിത്തൽ സിനിമകളുടെ കാസ്റ്റിംഗ് ഡയറക്ടറാണെന്നും ഓഷിവാരയിലെ ആരാധന അപ്പാർട്ടുമെൻറിലാണ് ഇവർ താമസമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരതി പെൺവാണിഭ റാക്കറ്റ് നടത്തുന്നതായി പോലീസ് ഇൻസ്‌പെക്ടർ മനോജ് സുതാറിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടന്നത്. മനോജ് സുതാർ ഒരു സംഘം രൂപീകരിച്ച് തൻറെ സുഹൃത്തുക്കൾക്കായി ആരതിയോട് രണ്ട് പെൺകുട്ടികളെ ആവശ്യപ്പെടുന്ന ഒരു ഉപഭോക്താവായി അഭിനയിച്ചു. അതിനായി 60,000 രൂപ നൽകണമെന്നാണ് ആരതി ആവശ്യപ്പെട്ടത്. റിപ്പോർട്ടനുസരിച്ച് ആരതി സുതാറിന്റെ ഫോണിൽ രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചുവെന്നും മോഡലുകൾ ഒന്നുകിൽ ജുഹുവിലേക്കോ ഗോരെഗാവ് ആസ്ഥാനമായുള്ള ഹോട്ടലിലോ എത്തിക്കാം എന്നും വാഗ്ദാനം നൽകി. സുതാർ ഗോരെഗാവിൽ രണ്ട് മുറികൾ ബുക്ക് ചെയ്യുകയും രണ്ട് പൊലീസുകാരെ കസ്റ്റമേർസ് എന്ന നിലയിൽ നിർത്തുകയും ചെയ്തു.

Signature-ad

എസ്എസ് ബ്രാഞ്ച് ഹോട്ടലിൽ റെയ്ഡ് നടത്തുകയും ഇവരെ പിടികൂടുകയും ആയിരുന്നു. തുടർന്ന് അവർ ദിൻദോഷി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ആരതി മിത്തലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, ആരതി തങ്ങൾക്ക് 15,000 രൂപ വീതം വാഗ്ദാനം ചെയ്തതായി മോഡലുകൾ വെളിപ്പെടുത്തി. ആരതി മിത്തൽ രാജശ്രീ താക്കൂറിനൊപ്പം അപ്നാപൻ എന്ന ടെലിവിഷൻ ഷോയിൽ പ്രവർത്തിച്ചിട്ടുണ്ട്. താൻ ആർ മാധവനൊപ്പം ഒരു സിനിമയുടെ ചിത്രീകരണത്തിലാണെന്ന് കുറച്ച് നാൾ മുൻപ് ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Back to top button
error: