കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ റെജിസ്ട്രേഡ് അസ്സോസിയേഷന്‍സ് കുവൈറ്റ്. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ അമല്‍ ലത്തീഫിന്റെ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. സലിംരാജ് (ആക്ടിങ് കണ്‍വീനര്‍, ഫിറ) അധ്യക്ഷത വഹിച്ച യോഗം അബ്ദുള്‍ അസീസ് മാട്ടുവേലില്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്) ഉത്ഘാടനം ചെയ്തു. ഫിറ കുവൈറ്റ് പ്രവാസി സമൂഹത്തിലും സംഘടന പ്രവര്‍ത്തന രംഗത്തും നടത്തിയ പ്രവര്‍ത്തനങ്ങളും, ഇടപെടലുകളും വിശദീകരിക്കുകയും നേതൃത്വം നല്കിയ ബാബു ഫ്രാന്‍സിസിനെ അഭിനന്ദിക്കുകയും ചെയ്തു.
പ്രഗത്ഭ വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അന്‍വര്‍ സയ്യിദ് മുഖ്യാപ്രഭാഷണം നടത്തി. ഇത്തരം കൂടി ചേരലുകളുടെ പ്രസക്തി വര്‍ത്തമാന കാലത്ത് വര്‍ദ്ധിച്ചിരിക്കുന്നതായും, മതങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നത് അകല്‍ച്ച കുറയുവാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീസ് പോള്‍ (കുവൈറ്റ് മലയാളി സമാജം), ബേബി ഔസേഫ് (കേരള അസോസിയേഷന്), ജീവ്സ് എരിഞ്ചേരി(ഒഎന്‍സിപി), കുമാര്‍ (പല്‍പക്), മാത്യു ചെന്നിത്തല, അനില്‍കുമാര്‍ (അജ്പാക്), എബി അത്തിക്കയം (പിഡിഎ), ബ്ലസന്‍ (വാക്ക്), ബിനില്‍ സക്കറിയ( കേര), സുമേഷ് (ടെക്സാസ് ),നജീബ് പിവി (കെഡിഏ), ജിജി മാത്യൂ (ഫോക്കസ്), അലക്സ് മാത്യു(കെ.ജെ.പി.എസ്), ജസ്റ്റിന് (കോട്പാക്ക്), അബ്ദുള്‍ കരീം( കെഇഎ), ബാലകൃഷ്ണന് ( ഫോക്ക്), ബഷീര്‍ ബാത്ത (കെ.ഡിഎന്‍ഏ), നിസാം (ട്രാക്ക്), ബിജോ പി ബേബി( അടൂര്‍ എന്‍ ആര് ഐ) വി ജോ പി തോമാസ്(കെകെസിഒ), മാത്യു ജോണ്‍( മലയാളി മാക്കോ), മുബാറക് കാബ്രത്ത്, ഷെറിന് മാത്യു, രാജന് തോട്ടത്തില്‍, മധു മാഹി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജിമോന്‍, സൈലേഷ്, റോയി ആന്‍ഡ്രൂസ്, ജിഞ്ചു ചാക്കോ, സണ്ണി മിറാന്‍ഡ എന്നിവര്‍ നേതൃത്വം നല്കി. പരിപാടിയുടെ പ്രായോജകരായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട് ഗ്രൂപ്പിനും, ആലുക്കാസ് എക്സ്ചേഞ്ചിനും , മെട്രോ മെഡിക്കല്‍ ഗ്രൂപ്പിനും, അല്‍ വഹീദ ഗ്രൂപ്പിനും, ഇഫ്താറില്‍ പങ്കെടുത്തവര്‍ക്കും വാസു മമ്പാട് നന്ദി പറഞ്ഞു.