CrimeNEWS

ജപ്തി നടപടികൾക്കായി വീട്ടിലെത്തിയ ‌സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, ഭീഷണി; ​ഗൃഹനാഥൻ അറസ്റ്റിൽ

കടുത്തുരുത്തി: സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി ആയാംകുടി ലക്ഷംവീട് കോളനിയിൽ ബാബു (49) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പത്താം തീയതി ബാങ്കിൽ നിന്നും ജപ്തി നടപടികളുടെ ഭാഗമായി ഇയാളുടെ വീട്ടിലെത്തിയ സംസ്ഥാന സഹകരണ വകുപ്പിലെ സീനിയർ ഇൻസ്പെക്ടറെയും, സഹപ്രവർത്തകരെയും ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ സജിമോൻ എസ്.കെ, എ.എസ്.ഐ ബാബു പി. എസ്, ഗിരീഷ് കുമാർ സി.പി.ഓ മാരായ സുനിൽകുമാർ, പ്രവീൺകുമാർ എ.കെ, ജിനുമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: