CrimeNEWS

മുത്തോലിയില്‍ ആക്രി മോഷണം; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

കോട്ടയം: ആക്രി സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ മധുര, തിരുനെല്‍വേലി സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര മുനിയാണ്ടിപുരം സ്വദേശിനിയായ രാജേശ്വരി, തമിഴ്‌നാട് തേനി സ്വദേശിനിയായ മുത്തുമാരി എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ മുത്തോലി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റ ഹാളിലും മറ്റുമായി സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളാണ് മോഷ്ടിച്ചു കൊണ്ടുപോയത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. സ്‌കൂളില്‍ നിന്നും മോഷണം പോയ ആക്രി സാധനങ്ങള്‍ ഇവരില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Signature-ad

 

Back to top button
error: