CrimeNEWS

മണ്ണാർക്കാട് കല്ലടിക്കോട് മ്ലാവ് വേട്ടക്കേസ്: ഒളിവിൽപോയ പ്രതികളും സഹായിയും പിടിയിൽ

പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് മ്ലാവ് വേട്ടക്കേസിൽ ഒളിവിൽ പോയ പ്രതികളും സഹായിയും പിടിയിൽ. വയനാട്ടിൽ നിന്നാണ് പ്രിതകളെ പിടികൂടിയത്. പ്രതികളായ കാഞ്ഞിരത്തിങ്കൽ സന്തോഷ്, പാലക്കയം ആക്കാമറ്റം ബിജു, ബിനു എന്നിവരെയാണ് ഒളിവിൽ കഴിയവെ വനം വകുപ്പ് അറസ്റ്റു ചെയ്തത്. പ്രതികളെ കല്ലടിക്കോട് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. മാർച്ച് 25ന് അർധ രാത്രിയാണ് കല്ലടിക്കോട് മലയടിവാരത്തിൽ വച്ച് ഗർഭിണിയായ മ്ലാവിനെ വേട്ടയാടിയത്. അന്ന് രണ്ടുപേർ അറസ്റ്റിലായിരുന്നു.

Back to top button
error: