വരുന്നു ഇന്ത്യയുടെ കോവിഡ് വാക്സിൻ ,ആദ്യഘട്ടം വിജയം
കോവിഡിനെ നേരിടാൻ ഇന്ത്യയിൽ പരീക്ഷിച്ച കോവാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് .ഭാരത് ബയോ ടെക്കും ഐ എം ആറും സംയുക്തമായാണ് വാക്സിൻ നിർമ്മിച്ചത് .മനുഷ്യരിലെ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടത്തിൽ ആണ് വാക്സിൻ .
രാജ്യത്ത് 12 സ്ഥലങ്ങളിലായി 375 വളണ്ടിയർമാരിലാണ് വാക്സിൻ പരീക്ഷിച്ചത് ഓരോത്തർക്കും രണ്ട് ഡോസ് വീതമാണ് നൽകിയത് .ഒന്നാംഘട്ട ഫലം സുരക്ഷിതമാണെന്നാണ് വിവരം .
രണ്ടാം ഡോസ് നൽകിയപ്പോൾ വളണ്ടിയർമാരുടെ രക്തസാമ്പിൾ ശേഖരിച്ചിരുന്നു .ഇവയിൽ നിന്ന് പ്രതിരോധ ശേഷി അളക്കും .ഓഗസ്റ്റ് മാസത്തിൽ ഒന്നാം ഘട്ടം പൂർത്തിയാകും.സാർസ് കോവ് 2 വൈറസിന്റെ ശ്രേണിയാണ് വാക്സിനിൽ ഉപയോഗിച്ചത് .പുണെ വൈറോളജിക്കൽ ഇന്സ്ടിട്യൂട്ടിൽ നിന്നാണ് ഇത് വേർതിരിച്ച് എടുത്തത് .
12 ഇടങ്ങളിലെയും പരീക്ഷണം വിജയകരമാണെങ്കിൽ രണ്ടാം ഘട്ടം ആരംഭിക്കും .ഇതിനായി ഡ്രഗ് കൺട്രോളർ ജനറലിനെ സമീപിക്കും .അടുത്ത വർഷം ആദ്യ പകുതിയിൽ തന്നെ വാക്സിൻ സാധാരണക്കാർക്കായി ലഭ്യമാക്കാമെന്നാണ് കരുതുന്നത് .