KeralaNEWS

പേവിഷബാധ…! പൂച്ചയെയും നായ്ക്കളെയും വളർത്തുന്നവർ സൂക്ഷിക്കുക, പൂച്ച മാന്തിയതിന് പേവിഷബാധയ്ക്ക് വാക്സിൻ എടുത്ത 14 കാരൻ ശരീരം തളർന്ന് ഗുരുതരാവസ്ഥയിൽ

  പതിനായിരങ്ങളും ലക്ഷങ്ങളും കൊടുത്താണ് പലരും നായ്ക്കളെയും പുച്ചകളെയും വാങ്ങി വീട്ടിൽ വളർത്തുന്നത്. സ്വന്തം മക്കളെക്കാൾ സ്നേഹവും പരിചരണവും ഇവയ്ക്കു നൽകുകയും ചെയ്യും.  പൂച്ചയെയും നായ്ക്കളെയും വാങ്ങി അരുമയോടെ  വളർത്തുന്നവർ ഒരു കാര്യം മറക്കരുത്. ഏതു ഘട്ടത്തിലും പേവിഷബാധ ഉണ്ടാവാം. വളർത്തു മൃഗങ്ങളിൽ നിന്ന് പേ പടർന്ന് അപകട ഘട്ടത്തിലെത്തിയ സംഭവങ്ങൾ പുത്തരിയല്ല. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ ചേർത്തല കരുവ സ്വദേശി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കാർത്തിക്കിന് പേവിഷബാധ ഉണ്ടായത് വീട്ടിലെ വളർത്തു പൂച്ചയിൽ നിന്നാണ്

തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ പേവിഷബാധയ്ക്ക് ചികിത്സ തേടിയ ബാലന് നേരിടേണ്ടി വന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. റാബീസ് വാക്‌സിനെടുത്ത ഈ 14 കാരന്റെ ശരീരം തളർന്നു. വാക്‌സിൻ പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടും വീണ്ടും വീണ്ടും കുട്ടിയിൽ കുത്തിവയ്പ് നടത്തുകയായിരുന്നുവെന്നു കുടുംബം ആരോപിക്കുന്നു.

Signature-ad

കരുവ സ്വദേശികളായ പ്രദീപ്കുമാർ- അനിത ദമ്പതിളുടെ ഏകമകനാണ് 9 ക്ലാസ് വിദ്യാർത്ഥി കാർത്തിക്. പൂച്ച മാന്തിയതിന് തുടർന്നാണ് കാർത്തിക്കിനെ ആദ്യം ആശുപത്രിയിൽ എത്തിക്കുന്നത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് എടുത്ത രണ്ടാം ഡോസ് മുതലാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടിയിൽ കണ്ട് തുടങ്ങിയത്. വാക്‌സിൻ എടുത്ത ഇടവേളകളിൽ നാല് തവണയാണ് കടുത്ത പനിയും തലകറക്കവുമായി കാർത്തിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാക്‌സിനേഷന്റെ പ്രശ്‌നങ്ങൾ പറഞ്ഞപ്പോൾ കുട്ടിയുടെ പേടി മാത്രമാണെന്ന് പറഞ്ഞ് ഡോക്ടർമാർ ഒഴിയുകയായിരുന്നു. ലക്ഷണങ്ങൾ ഗൗരവത്തിലെടുക്കാതെ വീണ്ടും ഡോസുകൾ നൽകിയതോടെ കാർത്തിക്കിന്റെ ശരീരം പൂർണമായും തളർന്നു. നിലവിൽ കുട്ടി ഒരു മാസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. റാബീസ് ഇഞ്ചക്ക്ഷൻ മൂലം നാടി വ്യൂഹങ്ങളെ തളർത്തുന്ന അവസ്ഥ കുട്ടിക്ക് ബാധിച്ചുവെന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ വിഭാഗം കുടുംബത്തെ അറിയിച്ചത്.
‘ഏക മകൻ തളർന്നതോടെ ജോലി കളഞ്ഞ് അവനെ പരിചരിക്കുകയാണ് ഞങ്ങൾ. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ കുടുംബം മുന്നോട്ട് പോകുന്നത്. ആരോഗ്യ മന്ത്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്കടക്കം പരാതി നൽകിയിട്ടുണ്ട്’ കുട്ടിയുടെ അമ്മ പറഞ്ഞു.

Back to top button
error: