LocalNEWS

രോഗിയുമായി പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച നാല് പേർക്ക് പരിക്ക്

കൊച്ചി: രോഗിയുമായി പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച നാല് പേർക്ക് പരിക്കേറ്റു. പുത്തൻകുരിശ് വരിക്കോലിക്ക് സമീപമാണ് അപകടം ഉണ്ടായത്.
 തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാളെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. ആംബുലൻസ് ഡ്രൈവർ, നഴ്സ്, രോഗിക്കൊപ്പം ഉണ്ടായിരുന്നയാൾ, ബൈക്ക് ഓടിച്ച ഇതരസസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്

Back to top button
error: