IndiaNEWS

തമി‌ഴ്‌നാട്ടിൽ ദാഹിച്ചു വലയുന്നവർക്ക് നൽകാൻ ഗോമൂത്രവുമായി ബിജെപി

ചെന്നൈ: ചുട്ടെരിക്കുന്ന വെയിലിൽ ദാഹിച്ചുവലയുന്നവർക്ക് ഗോമൂത്രവുമായി തമിഴ്നാട്ടിലെ ബിജെപി.
  തമിഴ്നാട്ടിലുടനീളം ഡിഎംകെ, സി പി ഐ എം,
തുടങ്ങിയ സംഘടനകൾ കാൽനട യാത്രക്കാർക്കും മറ്റുള്ളവർക്കുമായി തണ്ണീർ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. മോരും വെള്ളമാണ് ഇവിടെ നൽകുന്നത്.ഇതിനു ബദലായാണ് ബിജെപിയും തണ്ണീർ പന്തൽ ഒരുക്കിയത്.ഇവിടെ നിർബന്ധമായും ഗോമൂത്രം നൽകണമെന്നാണ്  സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമല പ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.  ‘ചുട്ടെരിക്കും വെയിലിൽ മക്കളിൻ ദാഹം തീർക്ക തയ്യാറാവോം’ എന്ന തലക്കെട്ടിൽ പാർട്ടി പ്രവർത്തകർക്ക് നൽകിയ കത്തിലാണ്‌ അറിയിപ്പ്‌.
ബിജെപിയുടെ സംസ്ഥാന ഫേസ്‌ബുക്ക്‌ പേജിലും അണ്ണാമലയുടെ പേജിലും കത്ത്‌ പങ്കുവെച്ചിട്ടുണ്ട്‌. വെള്ളം തേടി ചെല്ലുന്നവർ ഗോമൂത്രം കുടിക്കേണ്ടിവരും എന്ന മുന്നറിയിപ്പുമായി കത്ത്‌ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.എന്നാൽ കത്ത് വ്യാജമാണെന്നും പറയപ്പെടുന്നു.

Back to top button
error: