CrimeNEWS

പാക്കിസ്ഥാനില്‍ ഹിന്ദു ഡോക്ടര്‍ വെടിയേറ്റ് മരിച്ചു; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കറാച്ചി മെട്രോ പൊളിറ്റന്‍ കോര്‍പ്പറേഷനിലെ മുന്‍ ഹെല്‍ത്ത് ഡയറക്റും നേത്രരോഗ വിദഗ്ധനുമായ ഡോ. ബിര്‍ബല്‍ ഗെനാനിയാണ് കൊല്ലപ്പെട്ടത്. ക്ലിനിക്കില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. അജ്ഞാതന്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡോ. ബിര്‍ബല്‍ ഗെനാനിയുടെ സഹായിയായ ലേഡി ഡോക്ടര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ലയാരി അതിവേഗ പാതയ്ക്ക് സമീപത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായത്. ഡോ. ബുര്‍ബല്‍ ഗെനാനിസംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അസിസ്റ്റന്റ് ഡോക്ടറെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Signature-ad

സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗെനാനിയുടെ കാറിന്റെ നിയന്ത്രണം വിടുന്നതും കാര്‍ മതിലില്‍ ഇടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആസൂത്രിത ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം പാക്കിസ്ഥാനില്‍ ഹിന്ദു ഡോക്ടര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാര്‍ച്ച് ആദ്യവാരം പാക്കിസ്ഥാനിലെ ഹൈദരാബാദില്‍ നിന്നുള്ള ഡോക്ടര്‍ ധരം ദേവ് രാതിയെ വീടിനുള്ളില്‍ ഡ്രൈവര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ഇദ്ദേഹത്തിന്‍െ്‌റ ഡ്രൈവര്‍ ഹനീഫ് ലെഗാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഡോ. രാതിയും ഡ്രൈവറും തമ്മില്‍ വഴക്കുണ്ടായതായി ഡോക്ടറുടെ പാചകക്കാരന്‍ പോലീസിനോട് പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍, ഡ്രൈവര്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Back to top button
error: