LocalNEWS

ആലപ്പുഴയിൽ നിർത്തിയിട്ട ലോറിക്ക് പുറകില്‍ കാറിടിച്ച് ഒരാൾ മരിച്ചു

ആലപ്പുഴ:‍ ദേശീയപാതയിൽ ആലപ്പുഴ പുറക്കാട് നിർത്തിയിട്ട ലോറിക്ക് പുറകില്‍ കാറിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.കാറോടിച്ചിരുന്ന  പത്തനംതിട്ട വാഴമുട്ടം തിരുവാതിരയിൽ പ്രസന്നകുമാറാണ് മരിച്ചത്.
ദേശീയ പാതയിൽ പുറക്കാട് പുത്തൻനടക്കു സമീപം രാവിലെയാണ് അപകടം.വിദേശത്തുനിന്ന് എത്തിയ ബന്ധുവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ നിധിനെയും നൂറനാട് പള്ളിക്കൽ സ്വദേശി ബാബുവിനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button
error: