തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്ട്രോള് സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ക്കാന്‍ സര്‍വീസ് സംഘടനകള്‍. ജീവനക്കാരെ മുറിയില്‍ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കമാണ് നടക്കുന്നതെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷന് വിമര്‍ശിച്ചു. രണ്ടുമാസത്തെ പരീക്ഷണകാലത്ത് പരാതികള്‍ തീര്‍പ്പാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
സെക്രട്ടറിയേറ്റിന്റെ സുരക്ഷയും ജീവനക്കാരുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനാണ് ആക്സസ് കണ്ട്രോള് സംവിധാനം കൊണ്ടുവരുന്നത്. 2019 ഏപ്രില്‍ ഒന്നു മുതലാണ് ബയോമെട്രിക് പഞ്ചിംഗിനെ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചത്. പഞ്ചിംഗ് കര്‍ശനമാക്കിയപ്പോള്‍ ജീവനക്കാര്‍ക്ക് 300 മിനിറ്റ് ഗ്രേയ്സ് ടൈം നല്‍കിയിരുന്നു. പഞ്ച് ചെയ്ത് സെക്രട്ടറിയേറ്റില്‍ കയറിയാലും ജീവനക്കാരെ ഇരിപ്പിടത്തില്‍ കാണുന്നില്ലെന്ന വിലയിരുത്തലിലാണ് ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകാന്‍ നിയന്ത്രണം കൊണ്ടുവരുന്നത്.
സെക്രട്ടറിയേറ്റിലെ പ്രധാന ക്യാമ്പസില്‍ നിന്നും അടുത്തുള്ള അനക്സ് കെട്ടിടത്തിലേക്ക് പോകാന്‍ അനുവദിച്ചിട്ടുള്ളത് 10 മിനിറ്റ്. ഒരു ദിവസം മൂന്നു പ്രാവശ്യം പുറത്തുപോകാം. ഒരു ദിവസം 2.15 മണിക്കൂര്‍ സെക്രട്ടറിയേറ്റിന് പുറത്തുപോയാല്‍ അരദിവസം അവധിയാകും. നാലു മണിക്കൂര്‍ പുറത്തുപോയാല്‍ ഒരു ദിവസത്തെ അവധിയാകും. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഫയല്‍ ചര്‍ച്ചക്കു വേണ്ടിയും സെക്രട്ടറിതല യോഗത്തിനുവേണ്ടിയും ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് നിരന്തരം പോകേണ്ടിവരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നാണ് ജീവനക്കാരുടെ ആരോപണം.സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്. സന്ദര്‍ശകര്‍ക്ക് ആക്സസ് കണ്ട്രോള് കാര്‍ഡുമായി ് മാത്രമേ ഇനി അകത്തേക്ക് കയറാന്‍ സാധിക്കുകയുളളൂ.
ജീവനക്കാര്‍ ശക്തമായി എതിര്‍ക്കുകയാണെങ്കിലും മുന്നോട്ടുപോകാനാണ് തീരുമാനം. പുതിയ സംവിധാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്താനാണ് എല്ലാ സംഘടനകളുടേയും ഒരുക്കം. അതേസമയം, രണ്ടുമാസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമ്പോള്‍ ഉയരുന്ന അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് മാറ്റങ്ങളുണ്ടാകുമെന്ന് പൊതു ഭരണവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്