KeralaNEWS

വനിതാ ഡോക്ടര്‍ ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു, കോഴിക്കോടാണ് ദാരുണ സംഭവം

   കോഴിക്കോട്:  വനിതാ ഡോക്ടറെ ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കടവത്തൂരിലെ ഹോമിയോ ഡോക്ടർ  അബൂബക്കറുടെ ഏക മകളായ ഡോക്ടർ ഷദ റഹമ്മത്ത് ജഹാൻ (24) ആണ് മരണപ്പെട്ടത്.

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ  ലിയോ പാർക്ക് ഫ്ലാറ്റിലെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്.  പുലര്‍ച്ചെ നാലിനാണ് ദാരുണമായ സംഭവം നടന്നത്.

Signature-ad

അപാര്‍ട്‌മെന്റില്‍ ജന്മദിനാഘോഷം നടന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനാണ് സദാ റഹ്‌മത്ത്  ഇവിടെ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, ശബ്ദം കേട്ട് എത്തിയപ്പോള്‍ വീണുകിടക്കുന്ന നിലയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നു എന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.  ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി
പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ താൽക്കാലിക ഡോക്ടർ ആയി സേവനമനുഷ്ടിച്ചു വരികയായിരുന്നു സദാ റഹ്‌മത്ത്.

ഹോമിയോ ഡോക്ടർ മുനീറയാണ് മാതാവ്.
ഡോ. അസ്മിൽ ഷാസ് മുഹമ്മദ് (യു. കെ.), ഷഹൽ ഷാസ് മുഹമ്മദ് (മെഡിക്കൽ വിദ്യാർഥി, മംഗളൂരു) എന്നിവരാണ് സഹോദരങ്ങൾ.

ചടങ്ങുകൾക്കു ശേഷം കടവത്തൂർ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

Back to top button
error: