NEWS

ബി.എസ്.പി. എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ ഇടക്കാല ഉത്തരവില്ല,സച്ചിനില്ലെങ്കിലും ഒറ്റക്ക് നിൽക്കാനാവുമെന്ന ആത്മവിശ്വാസത്തിൽ ഗെഹ്‌ലോട്ട്

രാജസ്ഥാൻ നിയമസഭാ നാളെ ചേരാൻ ഇരിക്കെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനു സുപ്രീം കോടതി വിധി ആശ്വാസമായി .മായാവതിയുടെ ബിഎസ്പിയിൽ നിന്ന് കൂറ് മാറി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവിടാൻ സുപ്രീം കോടതി വിസമ്മതിച്ചു .ബിജെപി എംഎൽഎ മദൻ ദിലാവർ ആണ് ഹർജി സമർപ്പിച്ചത് .

ഈ പശ്ചാത്തലത്തിൽ ഗെഹ്‌ലോട്ട് സർക്കാർ നാളെ വിശ്വാസ വോട്ട് തേടിയേക്കും .സച്ചിൻ പൈലറ്റും കൂടെയുള്ള എംഎൽഎമാരും തിരിച്ചെത്തിയെങ്കിലും ഇവരെ പൂർണമായി വിശ്വാസത്തിൽ എടുക്കാൻ ഗെഹ്‌ലോട്ട് തയ്യാറല്ല .ഈ പശ്ചാത്തലത്തിൽ ഗെഹ്ലോട്ടിനു ഏറെ ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതി നിലപാട് .

Signature-ad

ബിഎസ്പി എംഎൽഎമാരെ സഭയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണം എന്നായിരുന്നു ബിജെപി എംഎൽഎയുടെ ആവശ്യം .ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കുന്നതിനാൽ ഇപ്പോൾ ഇടപെടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കുക ആയിരുന്നു .ബിഎസ്പിയുടെ എംഎൽഎമാർ മുഴുവൻ പേരും കോൺഗ്രസിൽ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല എന്നാണ് കോൺഗ്രസിന്റെ നിലപാട് .
200 അംഗ സഭയാണ് രാജസ്ഥാനിലേത് .ഇതിൽ 102 അംഗങ്ങളുടെ പിന്തുണ ഗെഹ്‌ലോട്ട് അവകാശപ്പെടുന്നു .സച്ചിനടക്കമുള്ള 19 പേരുടെ പിന്തുണ ഉണ്ടെങ്കിൽ ഒന്നും പേടിക്കാനില്ല .ഇനി 19 പേരും മറുകണ്ടം ചാടിയാലും അശോക് ഗെഹ്ലോട്ടിനു ഭയമില്ല .

Back to top button
error: