പോലീസിന്റേത് മനുഷ്യാവകാശ ലംഘനം ,സിഡിആർ ശേഖരിക്കുന്നത് എന്തിനെന്നു രമേശ് ചെന്നിത്തല
പോലീസ് കോവിഡ് രോഗികളുടെ ഫോൺ രേഖകൾ പരിശോധിക്കുന്നത് എന്തിനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കൃത്യമായ മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു .രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ അമേരിക്കൻ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .പിന്നെ എന്തിനാണ് പോലീസ് സിഡിആർ ശേഖരിക്കുന്നതെന്നു രമേശ് ചെന്നിത്തല ചോദിച്ചു .
കേരളത്തെ ഒരു സർവൈലൻസ് സംസ്ഥാനം ആക്കാനാണോ നീക്കമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു .രോഗം വരുന്നവരുടെ സിഡിആർ പോലീസ് എടുക്കുന്നത് ഞെട്ടിക്കുന്ന സംഭവം ആണ് .രോഗി കുറ്റവാളി അല്ല രോഗം കുറ്റകൃത്യവുമല്ല .പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത് കൃത്യമായ മനുഷ്യാവകാശ ലംഘനം ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു .
കഴിഞ്ഞ ദിവസം സിഡിആർ ശേഖരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .ഇല്ലാത്ത അധികാരം പൊലീസിന് കൊടുക്കുന്നത് നിരവധി മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാവുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി .