KeralaNEWS

കോഴിക്കോട് യുവ ഡോക്ടർ സുഹൃത്തിന്‍റെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

കോഴിക്കോട് : യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിലാണ് തന്‍സിയയെ മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിയാണ് തന്‍സിയ.

ഇന്ന് രാവിലെയാണ് തന്‍സിയെ മരിച്ചനിലയില്‍ കണ്ടത്. തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നതായി പൊലീസ് പറഞ്ഞു. കണിയാമ്പറ്റ പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. ഫരീദ് താമരശ്ശേരിയുടെ ഭാര്യയുമാണ്. സഹോദരങ്ങൾ : ആസിഫ് അൻസില.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: