CrimeNEWS

ഭാര്യയെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

കൊച്ചി: സ്‌ഫോടക വസ്തു എറിഞ്ഞ് ഭാര്യ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോതമംഗലം മലയന്‍കീഴ് കൂടിയാട്ട് അലക്‌സ് ആണ് അറസ്റ്റിലായത്.

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞ് പിതാവിനൊപ്പം ഇരു ചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്ക് നേരെ അലക്‌സ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആക്രമണം.

Signature-ad

ആക്രമണത്തില്‍ യുവതിക്കും പിതാവിനും പരിക്കേറ്റു. ഗുരുതര പരുക്കേറ്റ യുവതിയുടെ പിതാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

അലക്‌സ് ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. കുടുംബകോടതിയില്‍ വിവാഹ മോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: