രൂക്ഷമായ വിയര്‍പ്പുഗന്ധത്തെ പ്രതിരോധിക്കാൻ ലളിത മാർഗങ്ങൾ പലതുണ്ട്, അറിഞ്ഞിരിക്കുക അവയൊക്കെ
വിയര്‍പ്പുഗന്ധം പലരും അഭിമുഖീകരിക്കുന്ന സങ്കീർണമായ പ്രശ്നമാണ്. പക്ഷേ ചില സ്വാഭാവിക വഴികളിലൂടെ വിയര്‍പ്പുനാറ്റത്തെ അകറ്റാം. ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ വിയര്‍പ്പുനാറ്റത്തെ പ്രതിരോധിക്കാം. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തി വിയര്‍പ്പ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധമകറ്റും.
അമിത മദ്യപാനം ശരീരത്തില്‍ അഡ്രിനാലിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ഇത് വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാക്കും. കാപ്പിയും അഡ്രിനാലിന്‍ ഉത്പാദനം കൂട്ടുന്ന പാനീയമാണ്. വിയര്‍പ്പിന് ദുര്‍ഗന്ധമുള്ളവര്‍ അമിത മസാല, എരിവ്, വെളുത്തുള്ളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരത്തിലെ മഗ്നീഷ്യം അളവ് കുറഞ്ഞാലും വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാകും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവ കഴിച്ച് പ്രശ്നം പരിഹരിക്കാം.
മാനസികസമ്മര്‍ദ്ദം അമിത വിയര്‍പ്പിന് കാരണമാകുന്നു. അതിനാല്‍ മാനസികോന്മേഷം നിലനിറുത്തുക. സുഖപ്രദമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പുനാറ്റത്തെ ഒരു പരിധി വരെ തടയും. അനാവശ്യമായ രോമങ്ങള്‍ നീക്കം ചെയ്യുന്നത് വിയര്‍പ്പുഗന്ധം കുറയ്ക്കാന്‍ സഹായിക്കും.
സള്‍ഫര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് വിയര്‍പ്പുഗന്ധത്തിന് പ്രധാനമായും കാരണമാകുന്നത്. സവാള, വെളുത്തുള്ളി തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ഉപയോഗിച്ചാലും വിയര്‍പ്പുഗന്ധമുണ്ടാകും.
വിയർപ്പ് നാറ്റം അകറ്റാന്‍
വേനല്‍കാലമായാൽ വിയർപ്പ് നാറ്റം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടും. ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍ (അപ്പോക്രിന്‍, എക്രിന്‍ ഗ്രന്ഥികള്‍) കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക. സത്യത്തില്‍ വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടും. അത്തരക്കാർ കൃത്യമായ ചികില്‍സയെടുക്കാനും വൈദ്യനിര്‍ദേശം തേടാനും ശ്രദ്ധിക്കണം.
ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും ഒരു പരിധി രക്ഷപ്പെടാന്‍ സാധിക്കും.
ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക.
നാം കഴിക്കുന്ന കാപ്പിയിലെ കഫീന്‍ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇത് ശരീരം നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ കഫീനടങ്ങിയ ആഹാരം ഒഴിവാക്കുക.
ചില ഡിയോഡ്രൻ്റുകള്‍ തൊലിപ്പുറത്ത് ബാക്ടീരിയ വളരുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് യോജിക്കുന്നതരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം.
ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും.
മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും.
നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കു, കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.
നല്ല ചൂടുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ തൊപ്പി ധരിക്കു. കണ്ണുകളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കണം.
ഭക്ഷണത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍,എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് അമിത വിയര്‍പ്പ് ഒഴിവാക്കും.
അമിത വിയര്‍പ്പിനോട് പൊരുതാന്‍
പലരുടേയും പ്രശ്‌നമാണ് അമിതമായ വിയര്‍പ്പും വിയര്‍പ്പ് നാറ്റവും. പ്രത്യേകിച്ച് വേനല്‍കാലത്ത് ഈ പ്രശ്‌നം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കൂടും. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാന്‍ സാധിക്കും.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക.
കഫീന്‍
നാം കഴിക്കുന്ന കാപ്പിയിലെ കഫീന്‍ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇത് ശരീരം നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ കഫീനടങ്ങിയ ആഹാരം ഒഴിവാക്കുക.
യോഗ
വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.
ചൂടുവെള്ളത്തിലെ കുളി
ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും.
ലഹരി ഉപയോഗം
മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും.
വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം?
വിയര്‍പ്പ് നാറ്റം ഒഴിവാക്കാന്‍ ബെസ്റ്റ് വഴി എന്ന് പറയുന്നത് ചിട്ടയായ ഭക്ഷണക്രമം തന്നെയാണ്. എവിടെയെങ്കിലും ചെന്ന് ഇരിക്കുമ്പോള്‍ അമിത വിയര്‍പ്പ്, അമിത ദുര്‍ഗന്ധം എന്നിവ നിങ്ങള്‍ക്കും നിങ്ങളുടെ അടുത്ത് ഉള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കില്‍ മനസിലാക്കുക നിങ്ങള്‍ കഴിക്കുന്ന ആഹാരവും വിയര്‍പ്പുനാറ്റവുമായി ബന്ധമുണ്ട്.
ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉല്‍പ്പന്നങ്ങളും മറ്റൊരു കാരണമാണ്.
1. വെളുത്തുള്ളിയും സവാളയും കഴിക്കുന്നത് കഴിവതും ഒഴിവാക്കുക.
2. മാംസാഹാരങ്ങള്‍ കുറയ്ക്കുക.
3. സോഡ, കാപ്പി, ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
4. വറുത്തതും,പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
അമിത വിയര്‍പ്പ് ഇല്ലാതാക്കാന്‍
മുതിരയോ മഞ്ഞളോ അരച്ച് ശരീരത്തില്‍ തേച്ചു കുളിക്കുക അമിത വിയര്‍പ്പിന് പരിഹാരം കിട്ടും
ചീവക്കാപൊടിയും ഉലുവാപൊടിയും സമം ചേര്‍ത്ത് ശരീരത്തില്‍ നന്നായി പുരട്ടി കുളിക്കുക
വിയര്‍പ്പകറ്റാന്‍ കൃഷ്ണതുളസി
വിലകൂടിയ പെര്‍ഫ്യൂം ഉപയോഗിച്ചിട്ടും വിയര്‍പ്പുനാറ്റം പോകുന്നില്ല. പലരുടെയും പരാതിയാണ്. നമ്മുടെ തൊടിയിലെ കൃഷ്ണതുളസിയൊന്നു പരീക്ഷിച്ചാലോ?
കൃഷ്ണതുളസി വിയര്‍പ്പുനാറ്റത്തെ അകറ്റുമോ? ഒന്നു പരിക്ഷിച്ചറിയുന്നതിലെന്താണ് തെറ്റ്. എത്രമാത്രം രാസപദാര്‍ത്ഥങ്ങളാണ് നമ്മള്‍ സൗന്ദര്യപരിചരണത്തിനുപയോഗിക്കുന്നത്. അതിരിക്കട്ടെ . നമുക്ക് കാര്യത്തിലേക്ക് കടക്കാം.
കൃഷ്ണതുളസിയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ ശരീരമാസകലം പുരട്ടുക. അരമണിക്കൂറിനുശേഷം കുളിക്കുക. ഇങ്ങനെ പതിവായി ഒരാഴ്ച ശീലിച്ചു നോക്കൂ. വിയര്‍പ്പു മണം മാറി തുളസിയുടെ മണം എപ്പോഴും ശരീരത്തിലുണ്ടാവുകയും ചെയ്യും.
വെറെയും ചില പൊടിക്കൈകളുണ്ട്. നാരങ്ങ നീരില്‍ പഞ്ചസാരയോ തേനോ ചേര്‍ത്തു കഴിക്കുന്നത് അമിത വിയര്‍പ്പിനെ ചെറുക്കുന്നു. റോസാപ്പൂക്കള്‍ തിളച്ചവെള്ളത്തിലിട്ട് ചൂടാറിയതിനുശേഷം കുളിച്ചാല്‍ നല്ല ഉന്മേഷം തോന്നും.
(അടികുറിപ്പ്: വിയര്‍പ്പിന് ഗന്ധം ഒന്നുമില്ല. വിയര്‍പ്പ് ശരീരത്തിലെ ബാക്ടീരിയയുമായി ചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്.)