കാത്സ്യം കുറഞ്ഞാൽ പല ഗുരുതര രോഗങ്ങളും പിടികൂടും, മുൻ കരുതലായി ഈ ഭക്ഷണങ്ങൾ കഴിക്കൂ
കാത്സ്യത്തിന്റെ കുറവ് രക്തസമ്മര്‍ദ്ദം, പേശികളിലും സന്ധികളിലും വേദന, പല്ലുവേദന, വരണ്ട ചര്‍മ്മം, നഖങ്ങള്‍ ഒടിഞ്ഞുപോകുക, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ കുറവ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാത്സ്യത്തിന്റെ കുറവ് നികത്താൻ പാല്‍, തൈര്, പനീര്‍, പച്ച പച്ചക്കറികള്‍ എന്നിവയുടെ അളവ് ഭക്ഷണത്തില്‍ വര്‍ദ്ധിപ്പിക്കണം. കാത്സ്യത്തിന്റെ ഏറ്റവും വലിയ ഉറവിടം പാലും പാലുല്‍പ്പന്നങ്ങളുമാണ്. നമ്മുടെ ഭക്ഷണത്തില്‍ അണ്ടിപ്പരിപ്പ് ഉള്‍പ്പെടുത്താം. കാല്‍സ്യത്തിന്റെ നല്ല ഉറവിടങ്ങളില്‍ ഒന്നാണ് ഡ്രൈഫ്രൂട്ട്‌സ്. ബദാം ആണ് ഏറ്റവും കൂടുതല്‍ കാല്‍സ്യം നല്‍കുന്നത്. ഒരു കപ്പ് ബദാമില്‍ ഏകദേശം 385 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടെന്ന് പല മെഡിക്കല്‍ ജേണലുകളും പറയുന്നു. മഗ്‌നീഷ്യം, മാംഗനീസ്, വിറ്റാമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ബദാം. കാത്സ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടം പച്ച ഇലക്കറികളാണ്. ഇവ വഴിക്കുന്നത് നിങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി 1, ബി 2, ബി 3, ബി 5, ബി 6 എന്നിവയും ഇലക്കറികളില്‍ സമ്പന്നമാണ്. ബീന്‍സും പയറുവര്‍ഗങ്ങളും വളരെ പോഷകഗുണമുള്ളവയാണ്. നാരുകള്‍, കാത്സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ഇവ. ഇവയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ദഹനം മെച്ചപ്പെടുത്തുകയും നമ്മുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് എള്ള്. ഏകദേശം 100 ഗ്രാം എള്ള് ദിവസേന ആവശ്യമായ കാല്‍സ്യത്തിന്റെ 95 ശതമാനവും നല്‍കും.