മണപ്പുറത്തിനേയും മുത്തൂറ്റിനേയും പിടിച്ചു മുറുക്കി ആര്.ബി.ഐ
സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ രണ്ട് ധനകാര്യസ്ഥാപനങ്ങളുടെ മേല്‍ പിടിമുറുക്കിയിരിക്കുകയാണ് ആര്‍ബിഐ. കേരളത്തിലെ പ്രമുഖ നോണ്‍ ബാങ്കിങ് ഫിന്‍സ് സ്ഥാപനങ്ങളായ മൂത്തൂറ്റ് ഫിന്‍സിനും മണപ്പുറം ഫിന്സിസുമാണ് പിടിവീണിരിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കിയിരിക്കുകയാണ്. മുത്തൂറ്റിന് 10 ലക്ഷം രൂപയും മണപ്പുറത്തിന് 5 ലക്ഷം രൂപയുമാണ് പിഴ.
രണ്ട് കാരണത്താലാണ് ഈ സ്ഥാപനങ്ങളെ കുടുക്കിയത്. മൂത്തൂറ്റിനെ കുടുക്കിയത് 5 ലക്ഷം രൂപയില്‍ കൂടുതല്‍ ആര്‍ക്കെങ്കിലും ഗോള്‍ഡ് ലോണ്‍ കൊടുത്താല്‍ അയാളുടെ പാന്‍കാര്‍ഡിന്റെ കോപ്പി സൂക്ഷിച്ച് വെയ്ക്കണം എന്നൊരു നിയമമുണ്ട്. എന്നാല്‍ മുത്തൂറ്റ് ഈ നിയമം പാലിച്ചില്ല. മാത്രമല്ല ഒരാള്‍ക്ക് ലോണ്‍ കൊടുക്കുമ്പോള്‍ പണയവസ്തുവിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല എന്ന ലോണ്‍ ടു വാല്യുവും അവര്‍ പാലിച്ചില്ല. അതായത് മുത്തൂറ്റ് സ്വര്‍ണത്തിന് ഒരു തുക നല്കുമ്പോള് ആ കൊടുക്കുന്ന തുകയില്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതിനേക്കാള്‍ വലിയ തുക കൊടുത്തുവെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ തെറ്റുകളാണ് മുത്തൂറ്റിനെ കുടുക്കിയത്.
മണപ്പുറത്തിന് കുരുക്ക് വീഴാന്‍ കാരണം ഉപഭോക്താവ് പണയം വെക്കാന്‍ കൊണ്ട് വരുന്ന സ്വര്‍ണം അവരുടേത് തന്നെയാണ് എന്ന് ഉറപ്പിക്കാത്തതിന്റെ പേരിലാണ്. ആര് സ്വര്‍ണം കൊണ്ടു വന്നാലും വാങ്ങി പണയ വസ്തുവായി സൂക്ഷിക്കാന്‍ സാധ്യമല്ല. അത് പണയം വെക്കാന്‍ വന്നയാളിന്റേത് തന്നെയാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ധനകാര്യ സ്ഥാപനത്തിന്റേതാണ്. അതിനായി ചില മാര്‍ഗ നിര്‍ദേശങ്ങളും ഉണ്ട്. അവയൊന്നും പാലിക്കാത്തതാണ് മണപ്പുറത്തിന്റെ മേലുള്ള കുറ്റം.