ആലപ്പുഴ: സംസ്ഥാനത്തെ കയര്‍ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഇടപെടുന്നില്ലെന്ന് ആരോപിച്ച് വ്യവസായമന്ത്രി പി. രാജീവിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സി.പി.ഐ. രംഗത്ത്. ഏറെ ഗൗരവമേറിയ ഈ വിഷയത്തില്‍ ചര്‍ച്ചക്ക് പോലും മന്ത്രി തയാറാകുന്നില്ലെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും എ.ഐ.റ്റി.യുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ ടി.ജെ ആഞ്ചലോസ് ആരോപിച്ചു.
പാവപ്പെട്ട തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണിത്. കയര്‍പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ധ സമിതിയെ അംഗീകരിക്കില്ല. ഈ മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിലില്ല. പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ടി.ജെ. ആഞ്ചലോസ് പറഞ്ഞു. വ്യവസായ മന്ത്രിക്കെതിരായ സി പി ഐ നീക്കം ഇടതുമുന്നണിയിലും പ്രതിസന്ധിയുണ്ടാക്കും.