HealthLIFE

അമിതവണ്ണം ക്യാൻസർ സാധ്യത കൂട്ടുമോ ?

ലോകത്താകമാനം ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നൊരു കാലമാണിത്. മിക്കവാറും ക്യാൻസർ കേസുകൾ കൂടാൻ കാരണമാകുന്നത്, മോശം ജീവിതരീതികൾ തന്നെയാണെന്ന് ആരോഗ്യവിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ജീവിതരീതികൾ അല്ലാത്ത കാരണങ്ങളും ഉണ്ടാകാം. എന്നാൽ കേസുകളിൽ കാര്യമായ വർധനവുണ്ടാകുന്നത് ജീവിതരീതികൾ അനാരോഗ്യകരമാകുന്നതിനാലാണെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രധാനമായും ഭക്ഷണരീതികൾ, വ്യായമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ വിഷയങ്ങളും അതുപോലെ തന്നെ അമിതവണ്ണവുമാണ് ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതിൽ അമിതവണ്ണം എല്ലാപ്പോഴും ക്യാൻസർ സാധ്യത കൂട്ടുകയില്ല. അങ്ങനെ ആശങ്കപ്പെടേണ്ടതുമില്ല.

Signature-ad

എന്നാൽ ഒരു വിഭാഗം കേസുകളിൽ അമിതവണ്ണം വില്ലനായി വരാറുമുണ്ട്. ഇത്തരത്തിൽ അമിതവണ്ണം എങ്ങനെയെല്ലാമാണ് ക്യാൻസറിലേക്ക് നയിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്ര. മൂന്ന് രീതികളാണ് കാര്യമായും ഇവർ വിശദീകരിക്കുന്നത്.

  1. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുമ്പോൾ അത് ഇൻസുലിൻ ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതുമൂലം കോശങ്ങൾക്ക് ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസിനെ ആകിരണം ചെയ്യാൻ സാധിക്കാതിരിക്കുകയും കോശങ്ങൾ പെട്ടെന്ന് പെട്ടെന്ന് വിഘടിക്കുകയും ചെയ്യുന്നു. ഇതാണ് ക്യാൻസർ സാധ്യത കൂട്ടുന്ന ഒരു രീതിയെന്ന് ലവ്‍നീത് ബത്ര വിശദീകരിക്കുന്നു. രക്തത്തിൽ ഗ്ലൂക്കോസ് നില വർധിക്കുന്നതോടെ പ്രമേഹവും പിടിപെടുന്നു. ഇതാണ് അമിതവണ്ണമുള്ളവരിൽ പ്രമേഹവും കൂടുതലായി കണ്ടുവരാനുള്ള കാരണം.
  2. അമിതവണ്ണമുള്ളവരുടെ രക്തത്തിൽ, പ്രതിരോധകോശങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന ‘ഇൻഫ്ളമേറ്ററി സൈറ്റോകൈൻസ്’ എന്ന സംയുക്തങ്ങൾ കൂടുതലായിരിക്കും. ഇതും കോശങ്ങൾ പെട്ടെന്ന് വിഘടിക്കുവാൻ ഇടയാക്കുന്നു. ഇങ്ങനെയും ക്യാൻസർ സാധ്യത വർധിക്കാം.
  3. ശരീരത്തിൽ കൊഴുപ്പ് അധികമാകുമ്പോൾ അത് ഈസ്ട്രജൻ ഹോർമോൺ വർധിക്കുന്നതിനും കാരണമാകുന്നു. ഇത് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണെങ്കിൽ ഗർഭാശയ ക്യാൻസർ, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.

Back to top button
error: