തിരുവനന്തപുരം : സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക രൂപീകരിച്ചു. ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് വിഐപി സുരക്ഷ ചമതല നൽകിയത്. ആംഡ് പൊലീസ് ബറ്റാലിയൻ എസ് പിയായ ജയ് ദേവിനെ വിഐപി സെക്യൂരിറ്റി ചുമതലയുള്ള എസ്പിയായി നിയമിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് വിഐപി സുരക്ഷ ഏകോപിപ്പിക്കാനായി പ്രത്യേക തസ്തിക സൃഷ്ടിച്ചത്. ഇന്റലിജൻസ് എഡിജിപിയുടെ കീഴിലാണ് പുതിയ തസ്തിക. സപ്ലൈക്കോ എംഡിയായിരുന്ന സഞ്ചീബ് കുമാർ പട്ജോഷിയെ കോസ്റ്റൽ സുരക്ഷയ്ക്കുള്ള എഡിജിപിയായും നിയമിച്ചു.
Related Articles
കാട്ടാക്കടയില്‍ ക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം; മണിക്കൂറുകള്‍ക്കുളളില്‍ പ്രതികളെ പിടികൂടി പോലീസ്
November 22, 2024
സെപ്തംബര്‍ ഒന്നിനു ശേഷമുള്ള നിയമ ലംഘനങ്ങള്‍ ഗ്രേസ് പിരീഡില്‍ പരിഗണിക്കില്ല; വ്യക്തത വരുത്തി യുഎഇ
November 22, 2024
Check Also
Close