ബിജെപി വിമത വിഭാഗം നിലപാട് കടുപ്പിക്കുന്നു ,ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നിഷ്ക്രിയരാകും
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ പൊട്ടിത്തെറിയുടെ വക്കിൽ സംസ്ഥാന ബിജെപി .നിലവിലെ പ്രശ്നങ്ങളിൽ ദേശീയ നേതൃത്വം ഇടപെട്ട് സമവായം ഉണ്ടാക്കിയില്ലെങ്കിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നിഷ്ക്രിയമാകാൻ ആണ് ഇടഞ്ഞു നിൽക്കുന്നവരുടെ തീരുമാനം .
കഴിഞ്ഞ ദിവസം നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ മുതിർന്ന നേതാക്കൾ ആയ സികെ പദ്മനാഭൻ ,ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തിരുന്നില്ല .യോഗത്തിൽ പ്രശ്‌നം ചർച്ച ചെയ്യും എന്നായിരുന്നു കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രൻ പക്ഷവും കരുതിയിരുന്നത് .എന്നാൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇക്കാര്യം പാടെ തള്ളി .ബീഹാർ തെരഞ്ഞെടുപ്പിന് ശേഷം വിഷയത്തിൽ ഇടപെടാമെന്നു വാഗ്ദാനം ചെയ്ത ദേശീയ നേതൃത്വവും വലിയ താല്പര്യം കാണിച്ചില്ല .
സംസ്ഥാനത്തിന്റെ ചുമതല ഉള്ള സിപി രാധാകൃഷ്ണൻ ആണ് യോഗത്തിൽ കേന്ദ്ര നേതൃത്വത്തെ പ്രതിനിധാനം ചെയ്തു പങ്കെടുത്തത് .എന്നാൽ യോഗം ഈ വിഷയങ്ങൾ ചർച്ച ചെയ്തതെ ഇല്ല .ഈ പശ്ചാത്തലത്തിൽ ആണ് തെരഞ്ഞെടുപ്പ് രംഗത്ത് നിഷ്ക്രിയമാകുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇടഞ്ഞു നിൽക്കുന്ന വിഭാഗം തിരിയുന്നത് .