IndiaNEWS

മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ല; പ്രകോപന പ്രസംഗവുമായി തീവ്ര ഹിന്ദുത്വ നേതാവ് ബജ്രംഗ് മുനി, കർശന നടപടി വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: മുസ്ലിങ്ങൾക്കെതിരേ പ്രകോപന പ്രസംഗവുമായി തീവ്ര ഹിന്ദുത്വ നേതാവ് ബജ്രംഗ് മുനി രംഗത്ത്. മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന തീവ്ര ഹിന്ദുത്വ നേതാവ് ബജ്രംഗ് മുനിയുടെ പരാമർശമാണ് വിവാദമായത്.

ഹിന്ദുവിനെ ഉണര്‍ത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദു രാഷ്ട്രമുണ്ടാകില്ലെന്നും അതിന് മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നുമാണ് മുനി പറയുന്നത്. അതേസമയം, സാമുദായിക സൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരേ കർശന നടപടി വേണമെന്ന് ആവശ്യം ശക്തമായി.

Signature-ad

‘ഇന്ത്യ ആദ്യം ഹിന്ദു രാഷ്ട്രമായിരുന്നു. പിന്നീട് മുസ്‌ലിങ്ങള്‍ ഭരിച്ചപ്പോള്‍ അവര്‍ മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമിച്ചു. അതേ രീതി തന്നെ ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാന്‍ ഹിന്ദുക്കളും പിന്തുടരണം. ഹിന്ദുവിനെ ഉണര്‍ത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദു രാഷ്ട്രമുണ്ടാകില്ല. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നതുവരെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം അസാധ്യമാണ്,’ ബജ്രംഗ് മുനി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളിലൂടെ ഇതിന് മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ബജ്രംഗ് മുനി. മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ വിഡിയോയുടെ പശ്ചാത്തലത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന ആവശ്യം ശക്തമാണ്.

Back to top button
error: