LocalNEWS

കരുണ കാട്ടണേ ഭണാധിപന്മാരേ, അ​ധി​കൃ​ത​രു​ടെ അനങ്ങാപ്പാറ നിലപാട് മൂലം അർബുദ രോഗിയായ വീട്ടമ്മയും ഭർത്താവും ഇടിഞ്ഞുവീഴാറായ വീട്ടിൽ ഭീതിയോടെ

 ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ദുരിതങ്ങളും ദുഖങ്ങളും തളം കെട്ടിയ ആ ജീവിതങ്ങളെ അഴിമതിയും നിഷ്ക്രിയത്വവും  അനങ്ങാപ്പാറ നയവും കൊണ്ട് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിലപാടാണ് പല ഉദ്യോഗസ്ഥ പ്രമാണിമാരും സ്വീകരിക്കുന്നത്.

കണ്ണൂർ ഇ​രി​ട്ടി ക​ച്ചേ​രി​ക്ക​ട​വി​ലെ എ.​ജെ ജോ​ണി​- സൂ​സ​മ്മ​ ദമ്പതിമാരുടെ ജീവിതം പ്രതിസന്ധികളുടെ നടുവിലാണ്. പ്ര​ള​യ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും തു​ട​ർ​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ് ഇ​രി​ട്ടി ക​ച്ചേ​രി​ക്ക​ട​വി​ലെ ആ​തു​പ​ള്ളി എ.​ജെ ജോ​ണി​യും ഭാ​ര്യ സൂ​സ​മ്മ​യും.

Signature-ad

ഏ​ഴു മാ​സ​മാ​യി വീ​ടി​നും ഭൂ​മി വാ​ങ്ങാ​നു​മാ​യി പ​ണം അ​നു​വ​ദി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ന​ട​പ​ടി​യുമുണ്ടാ​കു​ന്നി​ല്ലെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​ൽ ക​ച്ചേ​രി​ക്ക​ട​വി​ലെ പു​ഴ​യോ​ര​ത്തു​ള്ള നാ​ലു സെ​ന്റ് ഭൂ​മി​യി​ൽ ക​ഴി​യു​ന്ന ജോ​ണി​യു​ടെ വീ​ട് അ​ഞ്ചു ദി​വ​സ​ത്തോ​ളം വെ​ള്ള​ത്തി​ലാ​യി. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ന​ സ്ഥി​തി​ത​ന്നെ​യാ​യി​രു​ന്നു.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വീ​ട് ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്തു​ള്ള മ​റ്റ് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടും സ്ഥ​ല​വും ല​ഭ്യ​മാ​യി മാ​റി​ത്താ​മ​സി​ക്കാ​നൊ​രു​ങ്ങു​മ്പോ​ൾ ഏ​റ്റ​വും ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന ഈ ​കു​ടും​ബ​ത്തോ​ടാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന. ക​ല​ക്ട​റേ​റ്റി​ലും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും ക​യ​റി​യി​റ​ങ്ങു​ബോ​ൾ ഫ​ണ്ട് പാ​സാ​യി​ല്ല എന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബം.

2021ൽ ​സ്ഥ​ലം വാ​ങ്ങാ​ൻ 6 ല​ക്ഷം, വീ​ടി​ന് മൂ​ന്ന് ല​ക്ഷ​ത്തി അ​യ്യാ​യി​രം രൂ​പ​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാസ​ നി​ധി​യി​ൽ നി​ന്നും അ​നു​വ​ദി​ച്ച​ത്. ര​ണ്ട​ര വ​ർ​ഷ​മാ​യി ഭാ​ര്യ സൂസമ്മ അർബുദ രോ​ഗി​യാ​ണ്. മ​റ്റ് വ​രു​മാ​ന മാ​ർ​ഗ​മൊ​ന്നു​മി​ല്ലാ​ത്ത ജോ​ണി​ക്ക് ഭാ​ര്യ​യു​ടെ ചി​കി​ത്സച്ചെല​വ് പോ​ലും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

Back to top button
error: