CrimeNEWS

‘നിങ്ങൾ തമിഴാണോ ഹിന്ദിയാണോ’? തമിഴ്നാട്ടിൽ ഓടുന്ന ട്രെയിനിൽ അതിഥി തൊഴിലാളികൾക്കു മർദ്ദനം, പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഓടുന്ന ട്രെയിനിനുള്ളിൽ അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം. നിങ്ങൾ ‘തമിഴാണോ ഹിന്ദിയാണോ’ എന്ന് ചോദിച്ചായിരുന്നു മർദനം. മർദിക്കുന്നതിന്റെ വീഡിയോ പുറത്തായതിന് പിന്നാലെ സംഭവത്തിൽ തമിഴ്‌നാട് റെയിൽവെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ സാധാരണക്കാരുടെ തൊഴിൽ അതിഥിത്തൊഴിലാളികൾ തട്ടിയെടുത്തെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് സൂചന. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവെച്ചതായി പൊലീസ് അറിയിച്ചു.

തിരക്ക് പിടിച്ച ട്രെയിനിന്റെ ജനറൽ കംപാർട്‌മെന്റിൽ അസഭ്യം പറഞ്ഞുകൊണ്ട് ഒരാൾ അതിഥി തൊഴിലാളികളെ പിടിച്ചു തള്ളുന്നതും നിങ്ങൾ ‘തമിഴാണോ ഹിന്ദിയാണോ’ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

Signature-ad

ട്രെയിനിന്റെ ജനറൽ കമ്പാർട്ടുമെന്റിനുള്ളിലാണ് തൊഴിലാളികളെ മർദ്ദിച്ചത്.തമിഴ് ആണോ ഹിന്ദിയാണോ എന്ന് ചോദിച്ചാണ് മർദ്ദിക്കുന്നത്. അവരെ ഉപദ്രവിക്കുന്നത് നിർത്താൻ മറ്റ് യാത്രക്കാർ പറഞ്ഞിട്ടും പ്രതി അത് കേൾക്കുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ തമിഴ്നാട്ടിലെ പ്രദേശവാസികളുടെ ജോലി തട്ടിയെടുക്കുന്നതായി ഇയാൾ പറഞ്ഞെന്നും റിപ്പോർട്ടുണ്ട്. പ്രതി ഒളിവിലാണ്.

Back to top button
error: