CrimeNEWS

കവര്‍ച്ചയ്ക്കെത്തിയ വീട്ടില്‍ ‘രണ്ടെണ്ണം വീശി’ ബിരിയാണി കഴിച്ചുറങ്ങി; മോഷ്ടാവ് പിടിയില്‍

ചെന്നൈ: കവര്‍ച്ച നടത്താനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പോലീസ് കൈയോടെ പിടികൂടി. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ടവീട്ടില്‍ കവര്‍ച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ സ്വാതിതിരുനാഥന്‍ മേല്‍ക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്നു. തുടര്‍ന്ന് പിച്ചള, വെള്ളിപ്പാത്രങ്ങള്‍, ഫാന്‍ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയില്‍ കൂട്ടിയിട്ടു.

ഇതിനിടയില്‍ കൈയില്‍ കരുതിയ മദ്യവും ബിരിയാണിയും അകത്താക്കി. ക്ഷീണം തോന്നിയപ്പോള്‍ ഉറങ്ങിപ്പോവുകയായിരുന്നു.

Signature-ad

വീടിന്റെ ഓടുകള്‍ ഇളക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം വെങ്കടേശിനെ വിളിച്ചറിയിച്ചു. വെങ്കടേശന്‍ പോലീസിനെയും കൂട്ടി വീടുതുറന്നപ്പോള്‍ സ്വാതിതിരുനാഥന്‍ കിടപ്പുമുറിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു.

അറസ്റ്റുചെയ്തശേഷം ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. വീട്ടില്‍ ആളില്ലാത്തതിനാല്‍ പതുക്കെ പോകാമെന്നു കരുതിയതാണെന്നും ക്ഷീണത്തില്‍ ഉറങ്ങിപ്പേയെന്നും സ്വാതിതിരുനാഥന്‍ മൊഴി നല്‍കി.

 

Back to top button
error: