LocalNEWS

കണ്ണൂരിലെ കേളകത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, ഒരാൾ ഗുരുതരാവസ്ഥയിൽ

   കണ്ണൂരിലെ കേളകം ഇരട്ടത്തോട് പാലത്തില്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

കേളകം പൊയ്യമല സ്വദേശി വല്ല്യാളക്കളത്തില്‍ വിന്‍സന്റ് (46), സഹോദര പുത്രന്‍ ജോയല്‍ (20) എന്നിവരാണ് മരിച്ചത്. കൊട്ടിയൂര്‍ സ്വദേശി അമലേഷിനെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ വെന്റിലേറ്ററിലാക്കിയത്.

Signature-ad

ചുങ്കക്കുന്ന് പളളി പെരുന്നാള്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിന്‍സന്റും ജോയലും സഞ്ചരിച്ചിരുന്ന വാഹനവും കേളകത്തു നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന അമലേഷിന്റെ വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ മൂന്ന് പേരെയും പേരാവൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: