ആലപ്പുഴ: മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്ത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ രക്തം വാർന്ന് യുവാവിനു ദാരുണാന്ത്യം. മാവേലിക്കര ഉമ്പര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉമ്പര്‍നാട് സ്വദേശി വിനോദ് ഒളിവിലാണ്.
മുള്ളികുളങ്ങരയില്‍ അന്‍പൊലി നടക്കുന്ന സ്ഥലത്ത് തെക്കേക്കര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ അശ്വതി ജംഗ്ഷനു സമീപം വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. ഇടത് കൈയുടെ മസിലില്‍ ആണ് കുത്തേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാര്‍ന്നായിരുന്നു മരണം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാർന്നു മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പ്രതി ഉടൻ വലയിലാകുമെന്ന് പോലീസ് അറിയിച്ചു.