LIFENEWS

കോവിഡ് വാക്സിന്റെ നിർമാണ- വിതരണ ലൈസൻസിനായി ഫൈസർ അപേക്ഷ സമർപ്പിച്ചു

ലോകത്തെ കോവിഡ് വാക്സിന്റെ നിർമാണ – വിതരണ ലൈസൻസിനായി അപേക്ഷ സമർപ്പിക്കുന്ന ആദ്യ കമ്പനിയായി മരുന്ന് കമ്പനി ഭീമൻ ഫൈസർ .ഇത് സംബന്ധിച്ച അപേക്ഷ ഫൈസർ അമേരിക്കൻ അധികൃതർക്ക് സമർപ്പിച്ചു .

ഫൈസറും നിർമാണ പങ്കാളിയായ ജർമൻ കമ്പനി ബയോഎൻടെക് എസ് ഇയിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം 95 % വിജയിച്ച പശ്ചാത്തലത്തിൽ ആണ് നിർമാണ – വിതരണ ലൈസൻസിനായി കമ്പനി അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിട്രേഷന് അപേക്ഷ സമർപ്പിച്ചത് .

Signature-ad

മോഡേണ ഐഎൻസിയും ലൈസൻസിന് അപേക്ഷ നൽകുന്നതിന്റെ പാതയിലാണ് .ഫെബ്രുവരിയോടെ അപേക്ഷ സമർപ്പിക്കാൻ ആവുമെന്ന് ജോൺസൺ ആൻഡ് ജോൺസണും ആത്മവിശ്വാസം പ്രകടിപ്പിച്ചു .

Back to top button
error: