അക്ഷയ് കുമാറിനൊപ്പം ‘ഭംഗ്ഡ’ കളിച്ച് മോഹന്‍ലാല്‍; ലാലേട്ടന് വഴങ്ങാത്തതായി ഒന്നുമില്ലെന്ന് ആരാധകര്‍, വീഡിയോ വൈറല്‍

മോഹന്‍ലാലിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെയും അക്ഷയ് കുമാറിനെയും വീഡിയോയില്‍ കാണാനാകും.
ഒരു ഫങ്ഷനിലാണ് മോഹന്‍ലാലിനൊപ്പം അക്ഷയ് ഡാന്‍സ് കളിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ അക്ഷയ് കുമാര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്. ”നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാന്‍ എന്നേക്കും ഓര്‍ക്കും മോഹന്‍ലാല്‍ സാര്‍. തികച്ചും അവിസ്മരണീയമായ നിമിഷം”, എന്നാണ് അക്ഷയ് കുമാര്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.
https://twitter.com/akshaykumar/status/1623904179952693248?s=20&t=iAP6rf3whzphS2FsaZfy6g
സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോ നിമിഷ നേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി രംഗത്തെത്തി. മോഹന്‍ലാല്‍ ഫാന്‍ പേജുകളിലും വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബ’ന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.
സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ജീത്തു ജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ‘റാം’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം, ‘എലോണ്‍’ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററില്‍ എത്തിയ ചിത്രത്തിന് പക്ഷേ, വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. ‘സ്ഫടികം 4കെ’ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.






