നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്വാര്‍ട്ടിലെത്തിയ വ്യക്തിയായിരുന്നു ടെന്നീസ് താരം സാനിയ മിര്‍സ. ഇപ്പോഴിതാ താരം അഭിനയരംഗത്തേക്ക് കൂടി കടക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മ്മിക്കുന്ന ‘എംടിവി നിഷേധ് എലോണ്‍ ടുഗെദര്‍’ എന്ന വെബ്സീരിസിലാണ് താരം എത്തുന്നത്.
‘രാജ്യം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ക്ഷയരോഗം. രോഗബാധിതരില്‍ പകുതി പേരും 30ല്‍ താഴെ പ്രായം വരുന്നവരാണ്. ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയുമാണ് ഈ സെബ് സീരീസിന്റെ ലക്ഷ്യം. ആളുകളെ ബോധവത്കരിക്കാന്‍ ഈ സീരീസിനു കഴിയും.’- സാനിയ പറഞ്ഞു.
രണ്ട് ദമ്പതികള്‍ നേരിടുന്ന വെല്ലുവിളികളാണ് സീരീസിന്റെ പ്രമേയം. ലോക്ക്ഡൗണ്‍ സമയത്ത് ഇവര്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് സാനിയ ഇവരുമായി ചര്‍ച്ച ചെയ്യും. സയ്ദ് റാസ അഹ്മദ്, പ്രിയ ചൗഹാന്, അക്ഷയ് നല്‍വാദെ, അശ്വിന് മുഷ്റാന്‍ എന്നിവരാണ് സീരീസിലെ മറ്റ് കഥാപാത്രങ്ങള്‍. അഞ്ച് എപ്പിസോഡുകളുള്ള സീരീസ് നവംബര്‍ അവസാന ആഴ്ച എംടിവിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റിലീ ചെയ്യും.