ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റ് ആകാനെത്തിയ യുവതിയിൽ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.രാജനാണ് അറസ്റ്റിലായത്.
ചേർത്തല മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തു വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡോ. കെ.രാജനെ അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സിഐമാരായ പ്രശാന്ത് കുമാർ എം കെ, സുനിൽ കുമാർ ജി, രാജേഷ് കുമാർ ആർ, വിജിലൻസ് ഇൻ്റലിജസ് എസ് ഐ സ്റ്റാൻലി തോമസ്, എസ് ഐമാരായ സത്യ പ്രഭ, ജയലാൽ എന്നിവരും ടീമിലുണ്ടായിരുന്നു