CrimeNEWS

കോളജ് വിദ്യാര്‍ഥിനയുടെ മരണം; പ്രിന്‍സിപ്പലിനെതിരേ പരാതിയുമായി ബന്ധുക്കള്‍

ബംഗളൂരു: റായ്ചൂരിലെ സ്വകാര്യ കോളജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. ഒന്നാംവര്‍ഷ പി.യു.സി. വിദ്യാര്‍ഥിനിയായ 17-കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

പെണ്‍കുട്ടിയുടെ മരണത്തിനുപിന്നില്‍ കോളേജ് പ്രിന്‍സിപ്പലാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ലിംഗസാഗുരു പോലീസില്‍ പരാതിനല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതാണെന്ന് സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിക്ക് നിരന്തരം ഫോണ്‍ചെയ്യാറുണ്ടായിരുന്നെന്നും ആരോപിച്ചു.

Signature-ad

പ്രതിഷേധവുമായി ബന്ധുക്കള്‍ ശനിയാഴ്ച കോളേജിനുമുന്നിലെത്തി. പ്രിന്‍സിപ്പലിന്റെപേരില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

Back to top button
error: