LocalNEWS

കോട്ടയം ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 1.47 കോടിയുടെ പദ്ധതി; ടെൻഡർ നടപടികൾക്ക് അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്

കോട്ടയം: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിൽ 2022-23 പദ്ധതിയിൽ ഉൾപെടുത്തി 1:47 കോടിയുടെ പദ്ധതികളുടെ ടെൻഡർ അംഗീകാരം നേടിയതായി ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് അറിയിച്ചു. ആരോഗ്യം , വിദ്യാഭ്യാസം, വെളിച്ചം, റോഡ്,സാംസ്കാരിക മേഖലകളിലാണ് ഫണ്ടുകൾ വിനിയോഗിക്കുന്നത്. വിദ്യാഭ്യാസം മേഖലയിൽ കുറിച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നവീകരണത്തിന് 20 ലക്ഷം രൂപ അനുവദിച്ചു. ചിങ്ങവനം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ ആധുനിക ടെയിലറ്റ് ബോക്കിന് – 10 ലക്ഷം രൂപ അനുവദിച്ചു.

വിവിധ റോഡുകളുടെ നവീകരണത്തിന് പദ്ധതിയിൽ തുക അനുവദിച്ചിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് മലമേൽക്കാവ് പുളിമൂട് കല്ലുങ്കൽ കടവ് റോഡ് നവീകരണം – 15 ലക്ഷം രൂപ. കുറിച്ചി പഞ്ചായത്ത് ചിറവുമുട്ടം മലകുന്നം റോഡ് നവീകരണം – 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ആരോഗ്യ മേഖലയിൽ പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ വാങ്ങൽ – 7 ലക്ഷവും കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പി യൂണിറ്റ് സ്ഥാപിക്കാൻ 5ലക്ഷവും അനുവദിച്ചു.

Signature-ad

കുറിച്ചി ഡിവിഷൻ പരിധിയിൽ കേളൻകവല,സ്വാമി കവല, ചിറവുമുട്ടം, കുഴിമറ്റം, മാളികക്കടവ്, ഓട്ട കാഞ്ഞിരം, ചോഴിയക്കാട് , കണിയാമല, സായിപ്പുകവല, പടിയിക്കടവ് , പൂവൻ തുരുത്ത് പ്ലാമൂട് , കടുവാക്കുളം, പാറയ്ക്കൽക്കടവ് ,കണ്ണംകുളം തുടങ്ങിയ സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 22ലക്ഷം രൂപ അനുവദിച്ചു. എസ്.സി. കോളനികളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പുന്നയ്ക്കൽ പബ്ളിക്ക് ലൈബ്രറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. 1:47 കോടിയുടെ ടെൻഡർ നടപടികൾക്ക് അംഗീകാരം നേടിയ പ്രോജക്ടുകൾ ഈ മാസം മാർച്ചിന് മുൻപ് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് അറിയിച്ചു.

നിലവിൽ അംഗീകാരം ലഭിച്ച് പണികൾ നടക്കുന്ന ദിവാൻ കവല കാലായിക്കവല റോഡ്, മലവേടർ കോളനി കുടിവെള്ള പദ്ധതി, AVHSS സ്കൂൾ മഴവെള്ള സംഭരണി, ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂൾ ഷീ ടെയിലറ്റ് ,തുടങ്ങിയ വർക്കുകളും മാർച്ചിന് മുൻപ് പൂർത്തീകരിക്കുമെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു.

Back to top button
error: